അണയാതെ ഭീതി

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ 
കേന്ദ്രത്തിനുസമീപം ചപ്പുചവറിന് തീപിടിച്ച നിലയില്‍


എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ കേന്ദ്രത്തിനുസമീപം വീണ്ടും തീപിടിത്തം. തീ ആളിപ്പടർന്നത് നാട്ടുകാരിൽ ഭീതിപരത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭരണ കേന്ദ്രത്തിന്റെ ചുറ്റുമതിലിന് പുറത്ത് റോഡിലെ ഓവുചാലിൽനിന്നാണ് തീപടർന്നത്. കഴിഞ്ഞ ആഴ്ച ഇന്ധനം കവിഞ്ഞൊഴുകി തോട്ടിലേക്കും പുഴയിലേക്കും എത്തിയത് ഈ ഓവുചാലിലൂടെയായിരുന്നു. ഓവുചാലിലെ ചപ്പുചവറുകൾക്ക് ആരോ തീയിട്ടതാണെന്നാണ് കരുതുന്നത്. Read on deshabhimani.com

Related News