ഐക്യദാർഢ്യ പ്രകടനം
കോഴിക്കോട് ചണ്ഡീഗഢിലെ വൈദ്യുതി വ്യവസായം കുത്തകകൾക്ക് നൽകുന്നതിനെതിരെ തൊഴിലാളികളും കുടുംബങ്ങളും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് പ്രകടനം നടത്തി. മുതലക്കുളത്തുനിന്ന് ആരംഭിച്ച് ഇൻകംടാക്സ് ഓഫീസിനുമുമ്പിൽ സമാപിച്ച പ്രകടനത്തിൽ തൊഴിലാളികളും ഓഫീസർമാരും പെൻഷൻകാരും അണിചേർന്നു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രമോദ് അധ്യക്ഷനായി. സുനീഷ് മാമിയിൽ, പി കെ നാസർ, പി കെ ചന്ദ്രൻ, കെ പി സീമ, ശ്രീഹരി, ഗോപകുമാർ എന്നിവർ സംസാരിച്ചു. കെ രതീഷ് സ്വാഗതവും സി വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com