പയ്യടിമേത്തൽ ജിഎൽപി സ്കൂൾ 
നൂറാം വർഷത്തിലേക്ക്



  കുന്നമംഗലം ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരമധുരം പകർന്നുനൽകിയ പയ്യടിമേത്തൽ ഗവ. എൽപി സ്‌കൂൾ നൂറാം വർഷത്തിലേക്ക്‌. വാർഷികാഘോഷം ആഗസ്‌തിൽ തുടങ്ങി ഫെബ്രുവരിയിൽ സമാപിക്കും. കോഴിക്കോട് ഡിസ്ട്രിക്ട്‌ ബോർഡിന് കീഴിൽ 1925ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമായിരുന്നു വെള്ളായിക്കോട് പുത്തൂർ ബോർഡ് സ്കൂൾ. മുണ്ടുപാലത്തിനടുത്തുള്ള കുനിയിൽ പറമ്പിലെ മാളികപ്പുറമായിരുന്നു ആദ്യ ആസ്ഥാനം. 1925 നവംബർ രണ്ടിന് ആദ്യ വിദ്യാർഥിയായി മണ്ണാറക്കൽ ചന്തു കുഞ്ഞന് പ്രവേശനം നൽകിയാണ്‌ തുടക്കം. സ്കൂൾ പരിസരം വെള്ളത്തിൽ മുങ്ങിയതിനാൽ പരിശോധനക്കെത്തിയ ഡെപ്യൂട്ടി ഇൻസ്പെക്ടർ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന്‌ പയ്യടിമേത്തലിലെ പുലവൻതിരുത്തി കുട്ടായിയുടെ വാടകക്കെട്ടിടത്തിലേക്ക്‌ മാറ്റി. കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിൽപ്പെട്ട സ്കൂൾ, പഞ്ചായത്ത് വിഭജനത്തെ തുടർന്ന് 2000–-ത്തിൽ പെരുമണ്ണയിലായി. പേര് പയ്യടിമേത്തൽ ജിഎൽപി സ്കൂൾ എന്നാക്കി. 2008ൽ സ്വന്തമായി സ്ഥലവും മൂന്നുനില കെട്ടിടവുമായി. ഇപ്പോൾ മുന്നൂറിലധികം കുട്ടികൾ പഠിക്കുന്നു. ഷിബു മുത്താട്ടാണ് പ്രധാന അധ്യാപകൻ. എം പി ബിജീഷാണ് പിടിഎ പ്രസിഡന്റ്‌.   Read on deshabhimani.com

Related News