മികവിന്റെ വിദ്യാലയങ്ങളെ അനുമോദിച്ചു
കോഴിക്കോട് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ "എഡ്യുകെയർ' അനുമോദിച്ചു. എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറുശതമാനം നേടിയ 101 വിദ്യാലയങ്ങൾ, ഹയർ സെക്കൻഡറി പരീക്ഷയിൽ 90 ശതമാനം വിജയം നേടിയ 30 വിദ്യാലയങ്ങൾ, മൂന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പോക്സോ ആക്ട്, റാഗിങ് ബോധവൽക്കരണം എന്നീ ക്ലാസുകൾ എസിപി എ ജെ ജോൺസൺ നയിച്ചു. വികസന സമിതി ചെയർപേഴ്സൺ വി പി ജമീല, പൊതുമരാമത്ത് ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ പി രാജേഷ്, നാസർ എസ്‌റ്റേറ്റ്‌മുക്ക്, ഡിഡിഇ സി മനോജ് കുമാർ, ആർഡിഡി എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com