34 ഗ്രാമങ്ങളിൽ മഴക്കെടുതി



 കോഴിക്കോട്‌  ദിവസങ്ങളായി തുടരുന്ന മഴക്കെടുതി 34 വില്ലേജുകളിൽ ദുരിതം വിതച്ചതായി റവന്യൂവകുപ്പിന്റെ റിപ്പോർട്ട്‌. 33 വീടുകൾ ഇതുവരെ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ അഞ്ച്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ 10 കുടുംബങ്ങളിൽനിന്നായി- 36 പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽനിന്ന്‌ അമ്പതിലേറെ കുടുംബങ്ങൾ താൽക്കാലികമായി ബന്ധുവീടുകളിലേക്ക്‌  മാറിത്താമസിച്ചു.  വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പൂനൂർ പുഴയിലും ചാലിയാറിലും കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും വെള്ളം ഉയരുകയാണ്‌. ചൊവ്വാഴ്‌ച രാവിലെ 8.30 മുതൽ ബുധനാഴ്‌ച രാവിലെ 8.30വരെ കക്കയത്ത്‌- 124 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. പെരുവണ്ണാമൂഴി–-- 84, കുന്നമംഗലം–-- 32, വടകര- 38, വിലങ്ങാട്- 57 മില്ലി മീറ്റർ മഴ വീതമാണ്‌ ലഭിച്ചത്‌. Read on deshabhimani.com

Related News