കോർപറേഷൻ ശുചീകരണവിഭാഗത്തിലെ പകരം തൊഴിലാളികളെ സ്ഥിരപ്പെടുത്തണം
പാവങ്ങാട് കോർപറേഷനിൽ ഒരുവർഷത്തിലധികമായി ശുചീകരണ വിഭാഗത്തിൽ ജോലിയെടുക്കുന്ന പകരം ജീവനക്കാരെ അടിയന്തരമായി സ്ഥിരപ്പെടുത്തണമെന്ന് കോഴിക്കോട് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. കെ ദാസൻ അധ്യക്ഷനായി. സി ഫൈസൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മൈമൂന വരവ് ചെലവും അവതരിപ്പിച്ചു. സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി കണ്ണമൂല വിജയകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, സി ഫൈസൽ, പി മൈമൂന, പി രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ദാസൻ (പ്രസിഡന്റ്), സി ഫൈസൽ (ജനറൽ സെക്രട്ടറി), പി മൈമൂന(ട്രഷറർ). Read on deshabhimani.com