പാതനിറഞ്ഞ്‌ ‘ഫറോ റൺ’ മിനി മാരത്തൺ



  ഫറോക്ക് ഫാറൂഖ് കോളേജ് എഫ്സി റണേഴ്സ് സംഘടിപ്പിച്ച "ഫറോ റൺ’ മിനി മാരത്തണിൽ വൻ പങ്കാളിത്തം. വിവിധ ജില്ലകളിൽനിന്നായി ഏകദേശം 600 പേർ പങ്കെടുത്തു. ഞായർ രാവിലെ ആറിന് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നായിരുന്നു തുടക്കം. സന്തോഷ് ട്രോഫി മുൻതാരം കെ അഷ്റഫ് ഫ്ലാഗ്ഓഫ് ചെയ്തു. എട്ട്‌ കിലോമീറ്റർ ഓപ്പൺ വിഭാഗത്തിൽ നബീൽ സാഹി (കോഴിക്കോട്) ഒന്നാമനായി. വയനാടിന്റെ അജ്മൽ, അതുൽ (കൊല്ലം) എന്നിവർക്കാണ് രണ്ടും മൂന്നും സമ്മാനം. വനിതാവിഭാഗം ഓപ്പൺ കാറ്റഗറിയിൽ എട്ട്‌ കിലോമീറ്റർ മത്സരത്തിൽ നസ്റിൻ ഒന്നാംസ്ഥാനം നേടി. അനുശ്രീ, നിഹാരിക എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.  വിജയികൾക്ക് ക്യാഷ് പ്രൈസും മെഡലുകളും നൽകി. കെ സുധീഷ് കുമാർ അധ്യക്ഷനായി. പാരീസൻസ് എംഡി എം കെ മുഹമ്മദാലി മുഖ്യാതിഥിയായി. സിയാം ബഷീർ സ്വാഗതവും താജുദ്ദീൻ വടക്കേവീട്ടിൽ നന്ദിയും പറഞ്ഞു. രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷൻ കെ സുരേഷ്‌കുമാർ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി വാസുദേവൻ, സജിത, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ ആയിഷ സ്വപ്ന, കുട്ട്യാലിക്കുട്ടി, പ്രൊഫ. റഹീം, പ്രൊഫ. യൂസഫലി, വി എം ബഷീർ, അനിത തിരിച്ചിലങ്ങാടി, കെ കെ ആലിക്കുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. Read on deshabhimani.com

Related News