വടകരയിൽ 180 കുപ്പി 
വിദേശമദ്യം പിടികൂടി

വിദേശ മദ്യവുമായി എക്സൈസിന്റെ പിടിയിലായ പുരുഷോത്തമൻ


വടകര വടകരയിൽ വൻ വിദേശമദ്യവേട്ട. മാഹിയിൽനിന്ന്‌ ചരക്കുലോറിയിൽ കടത്തിയ 180 കുപ്പി (140.25 ലിറ്റർ) വിദേശമദ്യവുമായി കന്യാകുമാരി സ്വദേശി പിടിയിൽ. ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി മംഗരൈയിലെ പ്ലാഗത്ത് പുരുഷോത്തമനെ(60)യാണ് വടകര -മാഹി ദേശീയപാതയിലെ കെടി ബസാറിൽ  ചൊവ്വ പുലർച്ചെയോടെ  വടകര  എക്സൈസ് സംഘം പിടികൂടിയത്.  ന്യൂ ഇയർ –- ക്രിസ്‌മസ് സ്‌പെഷ്യൽ ഡ്രൈവിന്റെ  ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെയാണ്  മദ്യം പിടികൂടിയത്. മദ്യം കടത്തിയ ലോറിയും കസ്‌റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ പി എം പ്രവീൺ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ കെ പി സായിദാസ്, എൻ എം ഉനൈസ്, ഡ്രൈവർ ഇ കെ പ്രജീഷ് എന്നിവർ  സംഘത്തിലുണ്ടായിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   Read on deshabhimani.com

Related News