മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ ധർണ നടത്തി

കോഴിക്കോട് കോർപറേഷൻ ഓഫീസിന് മുന്നിൽ കേരള മുനിസിപ്പൽ 
കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ധർണ 
സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ - (സിഐടിയു) അവകാശദിനമാചരിച്ചു. മാനാഞ്ചിറക്ക്‌ മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന്‌ മുന്നിൽ സമാപിച്ചു.     സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ധർണ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഫെഡറേഷൻ അംഗം പ്രസന്നകുമാർ അധ്യക്ഷനായി. സംസ്ഥാന ഫെഡറേഷൻ അംഗം പി മൈമൂന സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഫൈസൽ സ്വാഗതവും എം രതീഷ്  നന്ദിയും പറഞ്ഞു.വടകരയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ദാസൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ ജോ. സെക്രട്ടറി ടി സി പ്രദീപൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News