ആടുകളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

തെരുവുനായ്‌ക്കൾ ആടുകളെ കടിച്ചുകൊന്ന നിലയിൽ


പേരാമ്പ്ര തെരുവുനായ്‌ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. പന്തിരിക്കരക്കടുത്ത് പുതിയോട്ടുംകരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവയുള്ള ആടിനെയും രണ്ട് ആട്ടിൻകുട്ടികളെയുമാണ്  നായ്‌ക്കൾ കൂട്ടിൽക്കയറി കടിച്ചുകൊന്നത്. ആടുകളെ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. ചൊവ്വ രാത്രിയിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറിക്കും മൃഗാശുപത്രിയിലും പരാതി നൽകിയിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. Read on deshabhimani.com

Related News