അധ്യാപകരും സമഗ്ര ശിക്ഷ 
ജീവനക്കാരും മാർച്ച്‌ നടത്തി

കെഎസ്ടിഎ കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സിഐടിയു 
ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌  അധ്യാപകരും സമഗ്ര ശിക്ഷ ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. സമഗ്ര ശിക്ഷ കേരള പദ്ധതി തകർക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ഭിന്നശേഷി വിദ്യാർഥികൾക്ക്‌ ആനുകൂല്യം നിഷേധിക്കുന്ന നിലപാട് തിരുത്തുക, കുട്ടികളുടെ അവകാശം നിഷേധിക്കുന്ന കേന്ദ്രസർക്കാർ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി കെഎസ്‌ടിഎ നേതൃത്വത്തിലായിരുന്നു സമരം.   കോഴിക്കോട് ആദായനികുതി ഓഫീസിനുമുമ്പിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം വി പി മനോജ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, ജില്ലാ സെക്രട്ടറി ആർ എം രാജൻ, കെഎസ്ഇപിഇയു സംസ്ഥാന സെക്രട്ടറി കെ കെ ഷിബിൻ ലാൽ, കെആർടിഎ സംസ്ഥാന സെക്രട്ടറി വി കെ സജിൻ കുമാർ, എസ്എസ്ടിഎസ്‌യു ജില്ലാ സെക്രട്ടറി കെ ടി ദിനേശൻ, വി വി ഹരീഷ് എന്നിവർ സംസാരിച്ചു.   വടകര വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ധർണ പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.  പി കെ രാജൻ അധ്യക്ഷനായി. സി സതീശൻ,  പി പി സുജിത്ത്,  ബി ശ്രീകല, യു ടി ബബിത എന്നിവർ സംസാരിച്ചു. കെ നിഷ സ്വാഗതവും  വി വി വിനോദ് നന്ദിയും പറഞ്ഞു.  താമരശേരി പോസ്റ്റ് ഓഫീസ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്‌കരൻ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷാജിമ, സജീഷ്‌ നാരായണൻ, കെകെആർടിഎ സംസ്ഥാന കമ്മിറ്റി അംഗം എൽ കെ അഖിൽ കുമാർ, കെഎസ്‌എസ്‌ടിഎസ്‌യു ജില്ലാ കമ്മിറ്റി അംഗം കെ ഷാജിമോൻ, പി വിനയകുമാർ, ബിപിസിമാരായ വി പി നിത, പി കെ മനോജ്കുമാർ, സി ഷീബ എന്നിവർ സംസാരിച്ചു. ലൈജു മാത്യൂസ്‌ സ്വാഗതവും വി എം മെഹറലി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News