ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ നിര്യാതയായി



  കോഴിക്കോട്‌ ഫുട്ബോൾതാരവും പരിശീലകയുമായ  ഈസ്റ്റ്‌‌ വെള്ളിമാട്‌കുന്ന് നമ്പൂരിക്കണ്ടി മാമ്പറ്റ മൻസിലിൽ ഫൗസിയ മാമ്പറ്റ (50) നിര്യാതയായി.  അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  വെള്ളിയാഴ്‌ച പുലർച്ചെ  രണ്ടിനായിരുന്നു‌ അന്ത്യം.  35 വർഷം കളിക്കാരിയായും പരിശീലകയുമായി കായികരംഗത്ത്‌ സജീവമായിരുന്നു.  2002 മുതൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകയായിരുന്നു. നടക്കാവ് ഗേൾസ് എച്ച്‌എസ്‌എസിലെ കുട്ടികളെ പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കലിക്കറ്റ്‌ വാഴ്‌സിറ്റി വനിതാ ഫുട്‌ബോൾ പരിശീലകയുമായിരുന്നു. ഫുട്ബോളിനൊപ്പം ഹാൻഡ് ബോളിലും ഭാരോദ്വഹനത്തിലും ദേശീയ മെഡലുകൾ നേടിയിട്ടുണ്ട്‌.  തിരൂരിലെ പരേതനായ മൊയ്‌തുവിന്റെയും മറിയംബിയുടെയും മകളാണ്‌. സഹോദരങ്ങൾ: അഷറഫ്‌, നജീബ്‌, ഹാരിസ്‌, ജമീല, ഷക്കീല, നസീമ, റംല, സീനത്ത്‌, പരേതനായ മുനീർ. Read on deshabhimani.com

Related News