ജില്ല തിളങ്ങും
സ്വന്തം ലേഖിക കോഴിക്കോട് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാമത്തെ നൂറ് ദിന കർമപരിപാടിയിൽ ജില്ലയ്‌ക്കായി കൈനിറയെ പദ്ധതികൾ. ജില്ലയുടെ സമഗ്ര വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്ന നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതിൽ സംസ്ഥാന തലത്തിലുള്ളവയുമുണ്ട്. സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് 15 മുതൽ ഒക്‌ടോബർ 22 നുള്ളിലായി പൂർത്തിയാക്കുന്ന കർമപരിപാടിയിൽ 47 വകുപ്പുകളുടെതാണ് ഉൾക്കൊള്ളിച്ചത്. നിലവിൽ നിർമാണം നടക്കുന്നവ ഈ കർമപരിപാടിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. തൊഴിൽ, വ്യവസായം, സംരംഭം, ഐടി, സേവനം തുടങ്ങിയ മേഖലകളിൽ പൊതു പദ്ധതികളുമുണ്ടാകും. ജില്ലയ്‌ക്കായി ആവിഷ്‌ക്കരിക്കുന്ന മറ്റ് പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും ആഭ്യന്തരം ജില്ലാ ജയിലിലെ അടുക്കള നിർമാണം, ആദ്യ ഘട്ടം: 50 ലക്ഷം രൂപ. വടകര സബ് ജയിലിലെ ചുറ്റുമതിൽ ഫെൻസിങ് പ്രവൃത്തി: 4.9 ലക്ഷം രൂപ. ആയുഷ് വയോജന പാർക്ക് നിർമാണം, എസിഎസ്എംഎസ്എഎസി പുറക്കാട്ടേരി: 49 ലക്ഷം. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പ്ലേ ഗ്രൗണ്ട് നിർമാണം: 1.08 കോടി. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയം നിർമാണം: 3.10 കോടി. ആരോഗ്യം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സജ്ജീകരണം: 58.14 ലക്ഷം. ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി. വിഭാഗത്തിലേക്ക് നാല് ലാപ്രോസ്കോപ്പി ഉപകരണം: 98.25 ലക്ഷം. മെഡിക്കൽ കോളേജിൽ രണ്ട് മരുന്ന് വിൽപ്പന. കേന്ദ്രങ്ങളുടെ നിർമാണവും നവീകരണവും: 4 കോടി ഗവ. മെഡിക്കൽ കോളേജിൽ പരീക്ഷ ഹാളിന്റെ നിർമാണം: 1.30 കോടി. വിദ്യാഭ്യാസം നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ കാന്റീൻ: 10.52 കോടി വടകര ഐഎച്ച്‌ആർഡി മോഡൽ പോളി ടെക്‌നിക് കോളേജ്, രണ്ടാം നില നിർമാണം: 25 ലക്ഷം. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല പ്രാദേശിക കേന്ദ്ര സ്ഥാപനം 28 ലക്ഷം. വടകര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ ഹാൾ, ലാബ് നിർമാണം. 82.09 ലക്ഷം. ഉൾനാടൻ ജലഗതാഗതം കേളോത്ത് കണ്ടി താഴെ വടകര-–-മാഹി കനാലിനു കുറുകെ സ്റ്റീൽ നടപ്പാലം നിർമാണം: 1.10 കോടി. വടകര– മാഹി കനാലിന് കുറുകെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് നിർമാണം 22. 80 കോടി. മൂഴിക്കൽ ലോക്ക് കം -ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണം –- 8. 60 ലക്ഷം. കായികം ഒരു പഞ്ചായത്ത് ഒരു കളിക്കളം: -കുന്നമംഗലം, ഒളവണ പഞ്ചായത്ത്: ഒരു കോടി. കുന്നുമ്മൽ വോളിബോൾ അക്കാദമി സ്ഥാപിക്കൽ: ഒരു കോടി രൂപ. കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കായിക വികസനം: 59.74 ലക്ഷം. തിക്കോടി പഞ്ചായത്ത് പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമാണം: 2.5 കോടി. പൊതുമരാമത്ത് വകുപ്പ് എ കെ ജി മേൽപ്പാലത്തിന്റെ പുനരുദ്ധാരണം: 3.01 കോടി. മടപ്പള്ളി ഗവ. കോളേജ് ജൂബിലി ബ്ലോക്ക് കെട്ടിടം: 10 കോടി. മൂന്ന് പാലങ്ങൾ: 23.84 കോടി. 15 റോഡുകൾ: 56.71 കോടി. വടകര ജില്ലാ ആശുപത്രിയുടെ കെട്ടിട നിർമാണം: 83.18 കോടി. വടകര പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമാണം: 4.82 കോടി. മറ്റുള്ളവ മുക്കം മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരമുഴി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി 4.42 കോടി. തിരുവള്ളൂർ പഞ്ചായത്തിലെ തിരുവള്ളൂർ ശിവ ക്ഷേത്രക്കുളം നവീകരണം: ഒരു കോടി അവിടനല്ലൂർ ലക്ഷ്മി നാരായണ ക്ഷേത്രക്കുളം നവീകരണം: ഒരു കോടി ക്യൂ കോംപ്ലക്സ് (മലബാർ ദേവസ്വം ബോർഡ്) 8.75 കോടി. വടകര മുനിസിപ്പാലിറ്റി നടക്കുതാഴ ചോറോട് കനാൽ പാർശ്വഭിത്തി സംരക്ഷണ പ്രവൃത്തി : രണ്ട് കോടി. മാവൂർ റോഡ് ശ്മശാനം: 6.03 കോടി. പുരാരേഖ വകുപ്പ് മേഖലാ ഓഫീസിലെ ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം: 15.50 ലക്ഷം. രേഖകളുടെ റഫറൻസ് മീഡിയ തയ്യാറാക്കൽ: 9.99 ലക്ഷം. സഹകരണ ഭവൻ നിർമാണോദ്ഘാടനം : 13. 50 കോടി. കടലുണ്ടി ബേർഡ് സാങ്ച്വറി നടപ്പാത നിർമാണം: 1.43 കോടി. കോഴിക്കോട് മത്സ്യ മാർക്കറ്റ് നവീകരണം: 55. 17 കോടി. Read on deshabhimani.com