ചോദ്യവും ഉത്തരവും 
സര്‍വീസിനപ്പുറം...

ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല 
വായന ക്വിസ് മത്സരത്തിൽനിന്ന്


സ്വന്തം ലേഖകൻ കോഴിക്കോട് ‘‘സാമ്പത്തികമായൊരു അടിത്തറയില്ലെങ്കിൽ പ്രണയവുമില്ല, ഒന്നുമില്ല...’’ എന്ന് തുടങ്ങുന്ന ശബ്ദരേഖ. അതില്‍നിന്ന്‌ ശബ്ദ ഉടമയെ കണ്ടെത്തണം. ഉത്തരത്തിന്‌  ശബ്ദശകലം രണ്ടാമതൊന്ന് കേള്‍ക്കേണ്ടി വന്നില്ല. ഉത്തരമെത്തി –-  കവി എ അയ്യപ്പന്‍. മത്സരാര്‍ഥികള്‍ക്ക് കാണികളുടെ നിറഞ്ഞ കൈയടി. വ്യത്യസ്തമായ റൗണ്ടുകളിലൂടെ അറിവ് പകര്‍ന്നാണ് സർക്കാർ ഉദ്യോ​ഗസ്ഥർക്കായി സംഘടിപ്പിച്ച വായന ക്വിസ് മുന്നേറിയത്.  18–-ാം വയസ്സിൽ ഏത് നാടകത്തിൽ അഭിനയിക്കുമ്പോഴാണ് നിലമ്പൂർ ആയിഷക്ക് വെടിയേറ്റത്? ക്വിസ് മാസ്റ്റർ ജില്ലാ അസി. ഇൻഫർമേഷൻ ഓഫീസർ എം അമിയ ആരാഞ്ഞു.  ചോദ്യം തീരുന്നതിനുമുമ്പെ  ഉത്തരം –.  ‘ജ്ജ് നല്ലൊരു മന്‌സനാവാൻ നോക്ക്...’  വായനപക്ഷാചരണത്തിന്റെ ഭാഗമായി  ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകേന്ദ്രവും ചേർന്ന്  സംഘടിപ്പിച്ച ജില്ലാതല വായന ക്വിസില്‍ ആറ് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ  വടകര താലൂക്ക് ഓഫീസിലെ എം മേഘ്നയും ബി അക്ഷയയും ജേതാക്കളായി. കലക്ടറേറ്റിലെ തദ്ദേശ വകുപ്പ് ജോ. ഡയറക്ടറുടെ ഓഫീസിലെ ഇ ഷീന, ഒ റിജേഷ് ടീമാണ് രണ്ടാമത്.  കലക്ടറേറ്റിലെ  ഡിസ്ട്രിക്ട്‌ ഡെവലപ്മെന്റ് കമീഷണർ ഓഫീസിലെ രാഹിത്ത് ആർ നായർ, അനു ജോൺ  ടീം മൂന്നാം സ്ഥാനം നേടി. 40 ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ അഞ്ചു ടീമുകൾ അന്തിമ റൗണ്ടിലെത്തി. വിജയികൾക്ക് കലക്ടർ സ്നേഹിൽ കുമാർ സിങ്  ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണംചെയ്തു. Read on deshabhimani.com

Related News