എഫ്‌സിഐകൾക്ക്‌ മുമ്പിൽ പ്രതിഷേധം

വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണിന് മുമ്പിലെ ധര്‍ണ പരാണ്ടി മനോജ് ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്  ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കി ഭക്ഷ്യവിതരണം പൂർണമായി കോർപറേറ്റുകൾക്ക് പതിച്ചുനൽകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രത്തിന്റെ പുതിയ ടെൻഡർ വ്യവസ്ഥക്കെതിരെ സംസ്ഥാനത്തെ എഫ്സിഐകൾക്ക് മുമ്പിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട്, തിക്കോടി എഫ്സിഐ ഗോഡൗണുകൾക്ക് മുമ്പിലാണ്‌ ജില്ലയിൽ സമരം നടന്നത്‌. വെസ്റ്റ്ഹിൽ എഫ്സിഐക്ക് മുമ്പിൽ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു. ടി പി അബൂബക്കർ അധ്യക്ഷനായി. എ ജയരാജ്, ടി ജിനീഷ്, ഹംസക്കോയ, നൗഫൽ എന്നിവർ സംസാരിച്ചു. തിക്കോടിയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്തു. കെ എം രാമകൃഷ്ണൻ അധ്യക്ഷനായി. പി കെ രജീഷ് സ്വാഗതം പറഞ്ഞു. എഫ്സിഐ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജനാർദനൻ സംസാരിച്ചു. Read on deshabhimani.com

Related News