മാരിവില്ലഴകിൽ തിളങ്ങി ഫറോക്ക് പുതിയ പാലം

ചാലിയാറിന് കുറുകെ ഫറോക്ക് പുതിയ പാലം പുതിയ വർണങ്ങളിൽ നവീകരിക്കുന്നു


ഫറോക്ക്  ബേപ്പൂർ മണ്ഡലത്തെ ടൂറിസം കേന്ദ്രമായി മാറ്റുന്നതിനൊപ്പം പാലങ്ങൾക്കും രൂപമാറ്റം. സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലമായി മാറിയ ഫറോക്ക് പഴയ ഇരുമ്പുപാലത്തിന്‌ പിന്നാലെ പുതിയ പാലം മാരിവില്ലഴകിൽ അണിഞ്ഞൊരുങ്ങുകയാണ്.  ഏഴ്‌ വർണങ്ങൾ നൽകിയാണ് പാലത്തിന്റെ മുഖംമിനുക്കൽ. ഉയരത്തിലുള്ള വിളക്കുകാലുകളുമുണ്ട്. തകർന്ന നടപ്പാതയും കൈവരിയും പൊളിച്ചുനീക്കി പൂട്ടുകട്ടകൾ പാകി പുതിയ വർണക്കൈവരിയും ഒരുക്കി. നടപ്പാതയിലെ കേബിൾ, ജലവിതരണ ലൈനുകൾക്ക് പ്രത്യേക സംവിധാനവും ഒരുക്കി. മുഴുവൻ നവീകരണ പ്രവൃത്തികളും ഒക്ടോബറിൽ തീരുമെന്നാണ്‌ കരുതുന്നത്‌. പാലത്തിലേക്ക് സ്ഥിരമായി വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ കോർപറേഷന് അപേക്ഷയും നൽകിയിട്ടുണ്ട്. ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലംകൃതമാക്കുന്നതിൽ ഉൾപ്പെടുത്തിയാണ് കോഴിക്കോട്–--തൃശൂർ പാതയിൽ ചാലിയാറിന് കുറുകെയുള്ള ഈ പാലം 1.42 കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്. Read on deshabhimani.com

Related News