മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ 
ആവശ്യങ്ങൾ പരിഗണിക്കും: മന്ത്രി ഒ ആർ കേളു

കേരള ലൈവ്സ്‌റ്റോക്ക്‌ ഇൻസ്-പെക്-ടേഴ്സ് അസോസിയേഷൻ 65ാം സംസ്ഥാന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു


 കോഴിക്കോട് മൃഗസംരക്ഷണ മേഖലയിൽ കർഷകരും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. സംസ്ഥാനത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്കെത്തിക്കുന്നതിന് കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനം പാസാക്കിയ പ്രജനന നിയമം സഹായകരമാകുമെന്നും കേരള ലൈവ്സ്‌റ്റോക്ക്‌ ഇൻസ്-പെക്-ടേഴ്സ് അസോസിയേഷൻ 65‑ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.  ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് രതീശൻ അരിമ്മൽ അധ്യക്ഷനായി. മികച്ച ക്ഷീരകർഷകരായി തെരഞ്ഞെടുത്ത കെ എം റിസ്വാൻ അഹമ്മദിനെയും കീർത്തി റാണിയെയും അഡ്വ. പിടിഎ റഹീം എംഎൽഎ ആദരിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ  മെറിറ്റ് പുരസ്കാര വിതരണം നടത്തി. ജി സജികുമാർ, പി പി ബിന്ദു, എ ജെ എബിമോൻ, നവീൻ മഞ്ഞിപ്പുഴ, സതീഷ് അൽഫോൺസ്, എ അസ്മത്തുള്ള ഖാൻ തുടങ്ങിയവർ സംസാരിച്ചു.  സാംസ്കാരിക സൗഹൃദ സദസ്സ്‌ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എം ദുനിംസ് രിയാസുദ്ദീൻ  അധ്യക്ഷനായി. കെ ദിനേശൻ, ടി ദേവാനന്ദൻ, ഗഫൂർ പന്തീർപാടം, കെ കെ അനീസ് ബാബു എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News