പരിക്കേൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ 
ചികിത്സാച്ചെലവ് സർക്കാർ വഹിക്കണം

കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിൽ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


 നാദാപുരം  ജോലിക്കിടയിൽ പരിക്കേൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ 38ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ഷനോജ് അധ്യക്ഷനായി. ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയായി. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷിംനാസ്, സംസ്ഥാന ട്രഷറർ ജി പി അഭിജിത്ത്, ഡിവൈഎസ്‌പിമാരായ എ പി ചന്ദ്രൻ, സുബാഷ് ബാബു, കെപിഒഎ ജില്ലാ സെക്രട്ടറി പി മുഹമ്മദ്, കെപിഎ സിറ്റി ജില്ലാ സെക്രട്ടറി പി ആർ രഗീഷ്, പി ജിതേഷ്, എ ബിജു എന്നിവർ സംസാരിച്ചു.സുഖിലേഷ് റിപ്പോർട്ടും പി ടി സജിത്ത് കണക്കും ദിലീപ് കുമാർ പ്രമേയവും അവതരിപ്പിച്ചു. ശരത് കൃഷ്ണ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News