കാണാം മൊഞ്ച്
കോഴിക്കോട് നഗരത്തെ തൊട്ട് തലോടിയൊഴുകുന്ന കല്ലായിപ്പുഴയുടെ സൗന്ദര്യത്തിനൊപ്പം മലിനമാകുന്ന പുഴയുടെ മറ്റൊരു മുഖവും നമുക്ക് മുന്നിൽ തുറക്കുകയാണ് ‘കല്ലായി പുഴ ഒരു മൊഞ്ചത്തി' ഫോട്ടോഗ്രാഫി എക്‌സിബിഷൻ. സെൻട്രൽ ഓർഗനൈസേഷൻ ഓഫ് കാമറ ആർട്ടിസ്റ്റ്സ് (സിഒസിഎ) ആണ് കോഴിക്കോട് ബീച്ചിൽ പ്രദർശനമൊരുക്കിയത്. 16 ഫോട്ടോഗ്രാഫർമാരുടെ 60ഓളം ചിത്രങ്ങളാണുള്ളത്. കല്ലായി പുഴയുടെ നിലവിലുള്ള അവസ്ഥയാണ് ഫോട്ടോകളിൽ നിറയുന്നത്. ഇത് ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടി പുഴയെ സംരക്ഷിക്കാനാണ് എക്‌സിബിഷൻ ലക്ഷ്യമിടുന്നത്. കല്ലായി പുഴയെ യുവതലമുറയ്‌ക്ക് പരിചയപ്പെടുത്താൻ വിദ്യാലയങ്ങളിൽ എക്‌സിബിഷനും സിഒസിഎ സംഘടിപ്പിക്കും. ഫോൺ: 9895989198. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എക്സിബിഷൻ ഉദ്ഘാടനംചെയ്തു. സിഒസിഎ ജില്ലാ പ്രസിഡന്റ് കെ വി ത്രിബുദാസ് അധ്യക്ഷനായി. ടി വി രാജൻ, ലിബിൻ ലോറൻസ്, ഡോ. എ എം ഷെരീഫ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബബിലേഷ് പെപ്പർലേറ്റ് സ്വാഗതവും ട്രഷറർ വിജിൻ വാവാസ് നന്ദിയും പറഞ്ഞു. എക്സിബിഷൻ ബുധനാഴ്ച സമാപിക്കും. Read on deshabhimani.com