വയനാടിന് ഒരു വരത്താങ്ങ്’

കേരള ചിത്രകല പരിഷത്തത്ത്‌ സംഘടിപ്പിച്ച ‘വയനാടിന് ഒരു വരത്താങ്ങ്’ സംഗമത്തിൽനിന്ന്‌


കോഴിക്കോട്‌ ഉരുൾപൊട്ടൽ ദുരിതത്തിലായ വയനാടിനായി ചിത്രകാരൻമാർ തെരുവിൽ ഒത്തുചേർന്നു. കോഴിക്കോട് മിഠായിത്തെരുവിൽ ചിത്രകലാ ക്യാമ്പിൽ നൂറോളം പേർ തത്സമയം ചിത്രം വരച്ചു. കേരള ചിത്രകല പരിഷത്താണ്‌ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ‘വയനാടിന് ഒരു വരത്താങ്ങ്’ സംഗമം നടത്തിയത്‌. ചിത്രങ്ങളുടെ വിൽപ്പനയിലൂടെയാകും ധനസമാഹരണം. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്‌തു. ചിത്രകല പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ സി കെ ഷിബുരാജ് അധ്യക്ഷനായി. ആർട്ടിസ്റ്റ് മദനൻ, ജില്ലാ സെക്രട്ടറി ജോയ് ലോനപ്പൻ, ഷാജു നിരവത്ത്, കെ കെ സ്വരൂപ് രത്നവല്ലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News