ടൗൺഹാൾ നവീകരണം തിങ്കളാഴ്‌ച ആരംഭിക്കും
കോഴിക്കോട് ടൗൺ ഹാൾ നവീകരണം തിങ്കളാഴ്‌ച തുടങ്ങും. സ്റ്റേജിന്റെ തറ, കർട്ടൻ, കസേരകൾ എന്നിവയെല്ലാം മാറ്റും. ശൗചാലയത്തിന്റെ അറ്റകുറ്റപ്പണിയും നടത്തും. ആറ് മാസത്തേക്കാണ് കരാറെങ്കിലും മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൈതൃക ഘടന നിലനിർത്തി 30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയാണ് നടപ്പാക്കുക. നാല് വർഷം മുമ്പാണ് നേരത്തെ അറ്റകുറ്റപ്പണി നടത്തിയത്. ഒട്ടേറെ പരിപാടി നടക്കുന്ന വേദിയായതിനാൽ അടച്ചിടുന്നത് മൂലമുള്ള പ്രയാസം പരിഹരിക്കാൻ താൽക്കാലിക സ്‌റ്റേജ് ഒരുക്കുന്ന കാര്യം കോർപറേഷൻ ആലോചിക്കുന്നുണ്ട്. നഗരത്തിൽ എവിടെയെങ്കിലും ബദൽ സംവിധാനം ഒരുക്കിയേക്കും. അതേസമയം ടാഗോർ ഹാൾ പൊളിച്ച് നീക്കി പുതിയ ഹാൾ പണിയുന്നതിന്റെ നടപടി പുരോഗമിക്കുകയാണ്. കൗൺസിൽ അംഗീകാരശേഷം ഡിസംബറോടെ നിർമാണത്തിലേക്ക് കടക്കും. Read on deshabhimani.com