സിപിഐ എം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു
വടകര സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ പ്രകാശിപ്പിച്ചു. ആർട്ടിസ്റ്റ് ബേബി രാജ് വള്ളിക്കാടാണ് ലോഗോ രൂപകൽപ്പന ചെയ്തത്. കേളുഏട്ടൻ – -പി പി ശങ്കരൻ സ്മാരകത്തിൽ നടന്ന പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, ടി പി ബിനീഷ്, കെ പുഷ്പജ, ദീപ ഡി ഓൾഗ തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com