നിപാ ഫലം നെഗറ്റീവ്: ജില്ലക്ക് ആശ്വാസം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് നിപാ ഐസൊലേഷൻ വാർഡിലുള്ള നാല് മലപ്പുറം സ്വദേശികളുടെയും പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതോടെ ജില്ലക്ക് ആശ്വാസം. നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ ബാപ്പ, ഉമ്മ, അമ്മാവൻ, പാണ്ടിക്കാട് സ്വദേശിയായ 68കാരൻ എന്നിവർ ട്രൂനാറ്റ് പരിശോധനയിലാണ് നെഗറ്റീവായത്. പാണ്ടിക്കാട് സ്വദേശിയടക്കം നാലുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായിരുന്നത്. ഗുരുതരമായ രോഗ ലക്ഷണങ്ങളുണ്ടായ അറുപത്തിയെട്ടുകാരന്റെ ഫലം നെഗറ്റീവായത് ഏറെ ആശ്വാസമായി. ഇദ്ദേഹം നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിലെ ആർക്കും രോഗലക്ഷണമില്ല. ഇവർ മൂന്നുപേരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനാവശ്യ സന്ദർശനം ഒഴിവാക്കണം നിപാ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികൾ അല്ലാത്തവരുടെ അനാവശ്യ സന്ദർശനം പരമാവധി ഒഴിവാക്കണം. ചികിത്സയ്ക്കായി വരുന്നവർ മുൻകരുതൽ നടപടിയെന്ന നിലയിൽ മാസ്ക് ധരിക്കണം. രോഗിക്ക് കൂട്ടിരിക്കാൻ ഒരാളയേ അനുവദിക്കൂ. Read on deshabhimani.com