ഓണം കുശാലാക്കാം: കീശ ചോരാതെ
കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികവില നൽകിയാണ് കർഷകരിൽനിന്ന് പച്ചക്കറി സംഭരിക്കുക. ജൈവ പച്ചക്കറിയാണെങ്കിൽ കർഷകരിൽനിന്ന് 20 ശതമാനം അധികവില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. 81 ഓണച്ചന്തകളിൽ 12 എണ്ണം കോർപറേഷൻ പരിധിയിലായിരിക്കും. പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. ചന്തകളിൽ മിൽമ, കേരള ഗ്രോ ബ്രാൻഡ്, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങളും ലഭിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ 68 ഓണച്ചന്തയും പ്രവർത്തിക്കും. പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രത്തിലും ഓണച്ചന്ത നടത്തും. Read on deshabhimani.com