കത്തലാട്ട് പ്രകാശന്റെ ‘ചിന്തകൾ - 2024’ 
ചിത്രപ്രദർശനം 
ഇന്നുമുതൽ



ഫറോക്ക്  ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ കത്തലാട്ട് പ്രകാശന്റെ "ചിന്തകൾ 2024’ ചിത്രപ്രദർശനം ഞായറാഴ്‌ച കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ആരംഭിക്കും. വ്യാഴം വരെ നീളുന്ന പ്രദർശനം രാവിലെ 9.30ന് പൊതുമരാമത്ത്‌  മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  സാമൂഹ്യ പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം നല്ലളം യൂണിറ്റ് പ്രസിഡന്റുമായ പ്രകാശൻ കോവിഡ് അടച്ചിൽ കാലത്താണ് ചിത്രരചനയിൽ സജീവമായത്. സ്ത്രീവിരുദ്ധ സമീപനങ്ങൾക്കും വർഗീയതയ്‌ക്കുമെതിരായി മനഃസാക്ഷിയെ ചിത്രങ്ങളാണധികവും. ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വി കെ സി മമ്മത് കോയ അധ്യക്ഷനാകും. ചിത്രകാരൻ സുനിൽ അശോകപുരം മുഖ്യാതിഥിയാകും. Read on deshabhimani.com

Related News