ടൂറിസ്റ്റ്‌ ബസ് കടയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരിക്ക്

ചേമഞ്ചേരി കാട്ടിലപ്പീടികയിൽ എംഎസ്എസ് സ്കൂളിന് സമീപം ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം


എലത്തൂർ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക്‌ പരിക്കേറ്റു. തലയ്‌ക്ക്‌ പരിക്കേറ്റ ബസ് ഡ്രൈവർ സജിത്തി(40)നെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ്‌ ജീവനക്കാരൻ നിസാമുദീനെ (38) നിസ്സാര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാവിലെ 9.45ന്‌ കാട്ടിലപ്പീടിക എംഎസ്എസ് സ്കൂളിനുമുമ്പിലാണ്‌ അപകടം. ബംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് സിടി മെറ്റൽ ഫാബ്രിക്കേഷൻ കടയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. ബസിലെ യാത്രക്കാരെയും കടയുടമ രാഘവനെയും കടയിലെ ജീവനക്കാരി രമ്യയെയും നാട്ടുകാർ രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽനിന്ന്‌ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. കട പൂർണമായും തകർന്നിട്ടുണ്ട്. Read on deshabhimani.com

Related News