നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്ക്‌ നീതി ലഭ്യമാകുന്നില്ല: സാറാ ജോസഫ്‌

സറീന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന ' സ്ത്രീസുരക്ഷയും സമൂഹവും 
നിയമങ്ങളും' സെമിനാറില്‍ സാറാ ജോസഫ് സംസാരിക്കുന്നു


കോഴിക്കോട്‌  നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്ക്‌ നീതി ലഭ്യമാകുന്നില്ലെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌ പറഞ്ഞു. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യത അനുഭവവേദ്യമാകുന്നുമില്ല. അതിനാൽ സ്‌ത്രീ പ്രശ്‌നമുയർത്തിയുള്ള സമരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും തോൽക്കാൻ പറ്റാത്ത കലാപങ്ങളാണ്‌ സ്‌ത്രീകൾ നടത്തുന്നതെന്നും സറീന ട്രസ്‌റ്റ്‌ സംഘടിപ്പിച്ച ' സ്ത്രീസുരക്ഷയും സമൂഹവും നിയമങ്ങളും' സെമിനാറിൽ  സംസാരിക്കുകയായിരുന്നു അവർ. നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നെങ്കിൽ സാമൂഹ്യാവസ്ഥയിലും അധികാര ഘടനയിലും മാറ്റം സാധ്യമാകുമായിരുന്നു. എന്നാൽ അതില്ല.  അധികാരം പുരുഷ കേന്ദ്രീകൃതമാണ്‌. കുടുംബത്തിനകത്തും സമൂഹത്തിലും ജനാധിപത്യവും തുല്യതയുമില്ല. ഈ സാഹചര്യത്തിൽ സംവരണമല്ല ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ്‌ സ്‌ത്രീകൾക്ക്‌ വേണ്ടത്‌–- അവർ പറഞ്ഞു. ചടങ്ങിൽ ഡോ. ഇ കെ സ്വർണകുമാരി അധ്യക്ഷയായി. റഹ്‌മ ബഷീർ, പ്രൊഫ. സി പി വത്സല എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News