യുവമോർച്ച നേതാവ് ഉൾപ്പെടെ അറസ്റ്റിൽ
കുറ്റ്യാടി കുറ്റ്യാടി ടൗണിനുസമീപം മരുതോങ്കര റോഡിൽ കാറിൽനിന്ന് വലിച്ചിറക്കി മണിയൂർ സ്വദേശി മുഹമ്മദിനെ മർദിച്ച കേസിൽ യുവമോർച്ച നേതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, ഗോഷിത്ത്, ഷൈജു എന്നിവരെയാണ് ഇൻസ്പെക്ടർ എസ് ബി കൈലാസനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദിനെ കാർ തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ഈ കേസിൽ ഉൾപ്പെട്ട രൂപേഷിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. Read on deshabhimani.com