അരങ്ങിലെത്തി, 
സർക്കാരിന്റെ സഹായത്താൽ

ബി എസ് സിഹ


 കോഴിക്കോട് കല ജീവനായ ബി എസ് സിഹ ഓട്ടൻതുള്ളൽ വേദിയിലെത്തിയത് സർക്കാരിന്റെ സഹായത്താലാണ്. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയപ്പോൾ ലഭിച്ച സ്കോളർഷിപ് തുകയാണ് ഇത്തവണ സിഹയ്ക്കും കുടുംബത്തിനും ആശ്വാസമായത്. നാലാം ക്ലാസ് തൊട്ട് തുള്ളൽ അഭ്യസിക്കുന്ന  ഈ മിടുക്കിക്ക് കഴിഞ്ഞ തവണ സംസ്ഥാനത്ത് എ ഗ്രേഡ് ഉണ്ടായിരുന്നു. മടപ്പള്ളി ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ്. കുട്ടിക്കാലത്ത് അമ്പലത്തിൽ ഗുരു കൂടിയായ പ്രവീൺ കുമാർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ കണ്ട് തനിക്കും അത് പഠിച്ച് ചെയ്യണമെന്ന് മകൾ വാശി പിടിക്കുകയായിരുന്നെന്ന് അമ്മ സുജിഷ പറഞ്ഞു. ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിക്കുന്നുണ്ട്. "മേളകളിൽ ഓരോ വേദിക്കും ചുരുങ്ങിയത് 20,000 രൂപയാകും. ഈ തുക കണ്ടെത്തുന്നതിന് സ്കോളർഷിപ് വലിയ ആശ്വാസമായി. മോൾക്ക് രണ്ടുവർഷവും സ്കോളർഷിപ് ലഭിച്ചു. ചെറിയ തുകയുടെ സഹായം സ്കൂളിൽനിന്നും ലഭിച്ചു'–- സുജിഷ പറഞ്ഞു. വടകര എടച്ചേരി സ്വദേശിയാണ് സിഹ. അച്ഛൻ പി പി ബിജു ഗുഡ്‌സ് ഡ്രൈവറാണ്. കലോത്സവത്തിൽ ജില്ലാതലത്തിൽ എ ഗ്രേഡ് ലഭിക്കുന്ന, കുടുംബവരുമാനം കുറഞ്ഞ വിദ്യാർഥികൾക്ക് സർക്കാർ ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്.   Read on deshabhimani.com

Related News