അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധം

കെഎസ്‌കെടിയു കല്ലാച്ചിയിൽ നടത്തിയ പ്രതിഷേധ പ്രകടനം


നാദാപുരം  ഭരണഘടന ശിൽപ്പി ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നടപടിയിൽ പ്രതിഷേധിച്ച്‌  കെഎസ്‌കെടിയു നാദാപുരം ഏരിയാ കമ്മിറ്റി കല്ലാച്ചിയിൽ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി കെ കെ ദിനേശൻ പുറമേരി, ഇ വി നാണു, ടി പ്രദീപ് കുമാർ, ഇ വസന്ത, കെ പി ബാലൻ എന്നിവർ നേതൃത്വം നൽകി. വടകര ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് അധ്യക്ഷനായി. സെക്രട്ടറി എം കെ വികേഷ്, ട്രഷറർ ജനീഷ്, ആര്യ രവീന്ദ്രൻ എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News