മാലിന്യനീക്കത്തിന് 24 സിഎൻജി വാഹനമിറക്കി കോർപറേഷൻ
കോഴിക്കോട് മാലിന്യം നീക്കാൻ പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ നിരത്തിലിറക്കി കോർപറേഷൻ. ഹരിതകർമസേന എംസിഎഫുകളിൽ ശേഖരിക്കുന്ന അജൈവ മാലിന്യം എംആർഎഫുകളിലേക്ക് നീക്കാനാണ് 24 സിഎൻജി വാഹനങ്ങൾ ഇറക്കിയത്. മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്‌തു. കടകളിൽനിന്നുള്ള മാലിന്യശേഖരണത്തിനും ഇതുപയോഗിക്കും. കണ്ടെയിനറുകൾ – -ഇ കാർട്ടുകൾ എന്നിവയ്‌ക്ക് പുറമെയാണ് എൽപിജി വാഹനങ്ങളും ഇറക്കുന്നത്. 18 സർക്കിൾ, മൂന്ന് സോണൽ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് സിഎൻജി വാഹനങ്ങൾ നൽകും. വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ച് എംസിഎഫുകളിലെത്തിക്കാൻ നേരത്തെ 75 ഇ -ഓട്ടോകൾ നിരത്തിലിറക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിക്കാൻ കണ്ടെയിനറുകളും സജ്ജമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സമിതി അധ്യക്ഷരായ ഒ പി ഷിജിന, സി രേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com