ഡിജി കേരള: ആസിഫ് അലി കോർപറേഷൻ ബ്രാൻഡ് അംബാസഡർ
കോഴിക്കോട് നടൻ ആസിഫ് അലി ‘ഡിജി കേരള’ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡർ. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയുടെ കോർപറേഷൻതല പോസ്‌റ്റർ പ്രകാശനവും ആസിഫ് അലി നിർവഹിച്ചു. മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ പി സി രാജൻ, എസ് ജയശ്രീ, പി ദിവാകരൻ, പി കെ നാസർ, ഒ പി ഷിജിന, സി രേഖ, കോർപറേഷൻ സെക്രട്ടറി കെ യു ബിനി തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ കോർപറേഷൻ ഉദ്ഘാടനം ശനി പകൽ 11ന് എരഞ്ഞിപ്പാലം സിഡിഎ കോളനി പരിസരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. 14 മുതൽ 65 വയസ്സുവരെ പ്രായമുള്ള എല്ലാവരെയും പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരരാക്കും. വളന്റിയർമാർ വീടുകളിലെത്തി സർവേ നടത്തി ഡിജിറ്റൽ പാഠങ്ങൾ പകരും. Read on deshabhimani.com