അവർ കുതിച്ചു, 
സന്തോഷത്തിന്റെ ട്രാക്കിൽ

സെറിബ്രൽ പാൾസി കുട്ടികൾക്കായി സമഗ്രശിക്ഷാ കോഴിക്കോട്‌ സംഘടിപ്പിച്ച സ്പോർട്സ് ടാലന്റ് ഹണ്ടിൽനിന്ന്‌


കോഴിക്കോട്‌ സന്തോഷത്തിന്റെ ട്രാക്കിലൂടെ അവർ കുതിച്ചു. ആരവങ്ങളോടെ രക്ഷിതാക്കളും അധ്യാപകരും പിന്തുണയേകി. കോർപറേഷൻ സ്റ്റേഡിയത്തിൽ സെറിബ്രൽ പാൾസി കുട്ടികൾക്കായി സമഗ്രശിക്ഷാ കോഴിക്കോട്‌ സംഘടിപ്പിച്ച സ്പോർട്സ് ടാലന്റ് ഹണ്ടിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 40 പേരാണ്‌ പങ്കെടുത്തത്‌. സെറിബ്രൽ പാൾസി അസോസിയേഷൻ ഓഫ് കേരള നടത്തുന്ന സംസ്ഥാന മീറ്റിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ദേശീയ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിന്റെ മുന്നോടിയായുള്ള സംസ്ഥാന മീറ്റിൽ കുട്ടികൾ പങ്കെടുക്കും. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ലോങ് ജമ്പ് എന്നിവയാണ്‌ ഇനങ്ങൾ. വീൽചെയറിലുള്ള കുട്ടികൾക്ക് ക്ലബ്‌ ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ ഇനങ്ങളുമുണ്ട്‌. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം, മൈക്കിൾ ആൻഡ്രൂസ്, ആർ ഗിരിജാ കുമാരി, കെ പി അഷ്റഫ്, വി ടി ഷീബ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News