മുക്കം 
മുന്നോട്ട്

വൈ ക്രിസ് –- സീനിയർ ബോയ്സ് ഹൈജമ്പ് (ഗവ. മോഡൽ എച്ച്എസ്എസ്, മാനാഞ്ചിറ)


 കോഴിക്കോട് ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാം ദിനത്തിലും മുക്കം കുതിക്കുന്നു. ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ 56 ഫൈനൽ പൂർത്തിയായപ്പോൾ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്‌എസിന്റെ കരുത്തിൽ  200 പോയിന്റുമായാണ് മലയോര ​ഗ്രാമത്തിന്റെ മുന്നേറ്റം. 23 സ്വർണവും 13 വെള്ളിയും 21 വെങ്കലവുമാണ് നിലവിലെ ചാമ്പ്യന്മാരുടെ സമ്പാദ്യം.   17 സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമുൾപ്പെടെ 164 പോയിന്റുകളുമായി തൊട്ടുപുറകെ പേരാമ്പ്രയുണ്ട്. 73 പോയിന്റുമായി ബാലുശേരി മൂന്നാമതും  67 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല നാലാമതുമാണ്.   സ്കൂളുകളിൽ 118 പോയിന്റുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്‌എസിന്റെ സർവാധിപത്യം തുടരുന്നു. 18 സ്വർണം, അഞ്ച് വെള്ളി, 13 വെങ്കലവും നേടി. കനത്ത വെല്ലുവിളിയുമായി 81 പോയിന്റുമായി കുളത്തുവയൽ  സെന്റ് ജോർജ് എച്ച്എസ്എസ് രണ്ടാമതുണ്ട്. പൂവമ്പായി എഎംഎച്ച്എസ് മൂന്നാമതാണ് (58). ആദ്യദിനം മഴ കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച ട്രാക്കും ഫീൽഡും സജീവമായി. കാണികളുടെ നിറഞ്ഞ പിന്തുണയോടെയാണ് മത്സരങ്ങൾ നടന്നത്.  അ‍ഞ്ച് കി.മി നടത്തമത്സരത്തോടെയാണ് ട്രാക്കുണർന്നത്. മേള ബുധനാഴ്ച സമാപിക്കും. പ്രധാന ആകർഷങ്ങളായ പോൾ വാൾട്ട്, ജാവലിൻ ത്രോ ഉൾപ്പെടെ  36 ഫൈനൽ നടക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News