കലിക്കറ്റ് യൂണിവേഴ്‌സിറ്റി 
എൻഎസ്എസ് കലോത്സവം തുടങ്ങി

ഫാറൂഖ് ട്രെയിനിങ് കോളേജിൽ ആരംഭിച്ച കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കലോത്സവത്തിൽനിന്ന്


ഫറോക്ക് കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കലോത്സവമായ "ഗ്വർണിക്ക 2024’ ഫാറൂഖ് ട്രെയിനിങ് കോളേജിൽ തുടങ്ങി. എട്ട് വേദികളിലായി പതിനഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഫോർ ടീച്ചർ എഡ്യുക്കേഷൻ മുന്നിട്ടുനിൽക്കുന്നു. ശനിയാഴ്‌ച പകൽ മൂന്നിന് മന്ത്രി വി അബ്ദുറഹ്മാൻ മേള ഉദ്ഘാടനംചെയ്യും. ഞായറാഴ്‌ച സമാപിക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, വയനാട്, തൃശൂർ എന്നീ ജില്ലകളിൽനിന്നുള്ള 230 യൂണിറ്റുകളിൽനിന്നായി രണ്ടായിരത്തോളം സർഗപ്രതിഭകൾ ആദ്യദിനം മാറ്റുരച്ചു.  വേദിയിൽ ഇന്ന്: ലളിതഗാനം, ഫ്ലാഷ് മോബ്, ക്വിസ്, ബീഡ്സ് വർക്ക്, രംഗോലി, ക്ലേ മോഡലിങ്‌, പത്രനിർമിതി, പദ്യം ചൊല്ലൽ, ബോട്ടിൽ ആർട്ട്‌, കവിതാരചന, പുസ്തക നിരൂപണം, ചിത്രരചന (പെൻസിൽ), കഥാ രചന, കാർട്ടൂൺ, സിനിമാ നിരൂപണം. Read on deshabhimani.com

Related News