വാട്ടർ ഫെസ്റ്ററിയിച്ച് 
പാട്ടുവണ്ടി

ബേപ്പൂർ അന്താരാഷ്‌ട്ര വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പാട്ടുവണ്ടി രാമനാട്ടുകരയിൽ നഗരസഭാധ്യക്ഷ 
ബുഷ്റ റഫീഖ് ഫ്ലാഗ് ഓഫ് ചെയ്യുന്നു


ഫറോക്ക്  ബേപ്പൂർ അന്താരാഷ്‌ട്ര വാട്ടർ ഫെസ്റ്റിന്റെ  പ്രചാരണവുമായി ഊരുചുറ്റി പാട്ടുവണ്ടി.   കോഴിക്കോട് നാട്ടുവെളിച്ചം ട്രൂപ്പ് ആണ് പാട്ടുവണ്ടി സംഘടിപ്പിച്ചത്.  രാമനാട്ടുകരയിൽ നിന്നാരംഭിച്ച് ഐക്കരപ്പടി, രാമനാട്ടുകര, ഫറോക്ക്, ചാലിയം, മാത്തോട്ടം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ പാട്ടുവണ്ടി സംഗീത പരിപാടികൾ അവതരിപ്പിച്ചു. ഗായകരായ മുജീബ് റഹ്മാൻ, ബൈജു ആന്റണി, ലിസ സോഫിയ, പ്രഭിത ഗണേഷ്, അജിത മാധവ്, സലീം, ഷാഹുൽ എന്നിവർ ഗാനങ്ങളാലപിച്ചു. നഗരസഭാധ്യക്ഷ ബുഷ്റ റഫീഖ് പാട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.     നിഖിൽ ഹരിദാസ്, നാട്ടുവെളിച്ചം കോ ഓർഡിനേറ്റർമാരായ സുധീഷ് കക്കാടത്ത്, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഓരോ കേന്ദ്രങ്ങളിലും നിരവധി പേർ പാട്ടുകേൾക്കാനെത്തി.   Read on deshabhimani.com

Related News