സർഗാലയ അന്താരാഷ്ട്ര 
കരകൗശലമേള തുടങ്ങി

സർഗാലയ അന്താരാഷ്ട്ര കരകൗശല മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു


പയ്യോളി പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സർഗാലയ -ബേപ്പൂർ ടൂറിസം സർക്യൂട്ടിന് 95 കോടി അനുവദിച്ചത് ടൂറിസം രംഗത്തെ വളർച്ചക്ക് വലിയ മുതൽക്കൂട്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ടൂറിസത്തിന്റെ കേന്ദ്ര ബിന്ദുവായി സർഗാലയ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് അന്തർദേശീയ കരകൗശല അവാർഡുകൾ മന്ത്രി വിതരണംചെയ്തു. പി ടി ഉഷ എംപി അധ്യക്ഷയായി. തീം വില്ലേജ് സോൺ ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി  കെ അബ്ദുറഹിമാൻ നിർവഹിച്ചു. നബാർഡ് ക്രാഫ്റ്റ് സോൺ ഉദ്ഘാടനം നബാർഡ് ജില്ലാ മാനേജർ വി രാഗേഷ് നിർവഹിച്ചു. കിഡ്സ് ഇന്റർനാഷണൽ സോളിന്റെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി  ചെയർമാൻ കെ മുഹമ്മദ് അഷറഫ് നിർവഹിച്ചു. കെ കെ എൻ കുറുപ്പ്,  മാന്യുവൽ ഉതുപ്പ്, സജീർ പടിക്കൽ, ടി കെ രമേശ് കുമാർ, എം പി ഷിബു, കെ ടി വിനോദ്, കെ ശശിധരൻ, മഠത്തിൽ അബ്ദുറഹിമാൻ, എ കെ ബൈജു, എസ്  വി റഹ്മത്തുള്ള, യു ടി കരീം, രാജൻ കൊളാവിപ്പാലം, കെ കെ കണ്ണൻ എന്നിവർ സംസാരിച്ചു. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും സർഗാലയ ജനറൽ മാനേജർ ടി കെ രാജേഷ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News