ആവേശം വിതച്ച് മിനി മാരത്തണ്‍

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം പതിപ്പിന്റെ വിളംബരമായി സംഘടിപ്പിച്ച മിനി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത 
മന്ത്രി പി എ മുഹമ്മദ് റിയാസ് കായികതാരങ്ങൾക്കൊപ്പം ഓടുന്നു


ഫറോക്ക് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം പതിപ്പിന്റെ വിളംബരമായി മിനി മാരത്തൺ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍നിന്ന്‌ ബേപ്പൂര്‍ ബീച്ച് വരെയുള്ള    മാരത്തണിൽ അഞ്ഞൂറിലേറെ കായികതാരങ്ങൾ പങ്കാളികളായി. സ്ത്രീകളുൾപ്പെടെ  160 പേർ ഫിനിഷ്‌ ചെയ്‌ത്‌ മാരത്തണ്‍ പൂര്‍ത്തിയാക്കി. പുരുഷ വിഭാഗത്തില്‍ വയനാട് സ്വദേശി അജ്മലും വനിതാ വിഭാഗത്തില്‍ പാലക്കാട് സ്വദേശി ജി ജിന്‍സിയും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ മനോജ് (പാലക്കാട്), ഷിബിന്‍ (കോട്ടയം) എന്നിവരും വനിതാവിഭാഗത്തില്‍ അഞ്ജു മുരുകന്‍ (ഇടുക്കി), ആദിത്യ (ചാത്തമംഗലം) എന്നിവരും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഓരോ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനക്കാര്‍ക്ക് 7000, 5000, 3000 രൂപ ക്യാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസ് മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടകനായ മന്ത്രിയും കായികതാരങ്ങൾക്കൊപ്പം ഏറെനേരം ഓടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോയ്, സെക്രട്ടറി പ്രപു പ്രേമനാഥ്, ഡോ. ടി നിഖില്‍ ദാസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News