ഷാലുവിന്റെ സോളാർ കാറും വന്‍ ഹിറ്റ്‌

ഷാലു സ്വന്തമായി നിർമിച്ച സോളാർ 
കാറിന്‌ സമീപം


കോഴിക്കോട്  വിന്റേജ് കാർ നിർമിച്ച് ശ്രദ്ധേയനായ വെള്ളിമാട്കുന്ന്  സ്വദേശി ഷാലുവിന്റെ സോളാർ കാറും ഹിറ്റാകുന്നു.   ഒരാൾക്ക്  യാത്രചെയ്യാവുന്ന വാഹനം പ്രതീക്ഷിച്ചതിലേറെ പ്രവർത്തിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഷാലു. റീ ചാർജ്‌ ചെയ്യാതെ, പരിസര മലിനീകരണമില്ലാതെ, സൗരോർജത്തിൽ തുടർച്ചയായി എത്ര കിലോമീറ്റർ വേണമെങ്കിലും ഓടിക്കാമെന്നതാണ്  ഇതിന്റ  പ്രത്യേകത.  സൂര്യപ്രകാശമില്ലങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കും.       സാധാരണ ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന 30,000 രൂപ വിലവരുന്ന ലിഥിയം ബാറ്ററിക്ക്‌ പകരമായി ഒന്നിന് 2000 രൂപ വിലവരുന്ന നാല് ലെഡ് ആസിഡ് ബാറ്ററികളാണ്   ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ 48 വോൾട്ടിന്റെ സോളാർ പാനലാണ്  ഘടിപ്പിച്ചിരിക്കുന്നത്. എസ്ആർവി സോളാർ കാർ എന്നാണ് പേര്‌.    ബാറ്ററിയുടെ എണ്ണം വർധിപ്പിച്ചാൽ  സീറ്റുകളുടെ എണ്ണം കൂട്ടാനാകും.  20,000 രൂപയാണ് നിർമാണ ചെലവ്.   നൂറ് കിലോമീറ്റർ ഓടിച്ചാലും 20 രൂപയിൽ താഴെമാത്രേമേ ചെലവുവരൂ.  അധികൃതരുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ കാർ നിർമിക്കാനാകുമെന്ന വിശ്വാസത്തിലാണ് ഷാലു.   Read on deshabhimani.com

Related News