തയ്യിൽ പാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും 42.02 കോടി രൂപ അനുവദിച്ചു

തയ്യിൽ പാലത്ത് നിർമിക്കുന്ന പുതിയ പാലത്തിന്റെ രേഖാചിത്രം


നാദാപുരം  വടകര–-മാഹി കനാലിന് കുറുകെ തയ്യിൽ പാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിന്‌ ഉൾനാടൻ ജലഗതാഗത വകുപ്പ് 42.02 കോടി രൂപ അനുവദിച്ചു. തയ്യിൽ പാലത്ത് കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്നത്‌ പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു.  രണ്ട് ലാൻഡ്‌ സ്പാൻ ഉൾപ്പെടെ മൂന്ന് സ്പാനുകളിലായി 72 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുകയെന്ന്‌ ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. കനാലിന്റെ ജലനിരപ്പിൽനിന്ന്‌ 6 മീറ്റർ ഉയരത്തിലുള്ള പാലത്തിലേക്ക് പ്രവേശിക്കാൻ ഇരുകരകളിലും 200 മീറ്റർ വീതം ആകെ 400 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡിന്റെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു.  പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ആവശ്യമായ ഭൂമി ഉൾനാടൻ ജലഗതാഗത വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഏറാമല, എടച്ചേരി പഞ്ചായത്തുകളിലെ ഒട്ടേറെ പ്രദേശങ്ങളുടെ വികസനത്തിൽ  കുതിച്ചുചാട്ടത്തിന്‌ പുതിയ പാലം വഴിതെളിക്കും. ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.     Read on deshabhimani.com

Related News