"ഗ്വർണിക്ക’ സമാപനം ഇന്ന്‌

കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കലോത്സവത്തിൽ ഫ്ലാഷ്‌മോബ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സെന്റ്‌ ജോസഫ് ദേവഗിരി കോളേജ് ടീം


  ഫറോക്ക്  ഫാറൂഖ് കോളേജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാല എൻഎസ്എസ് കലോത്സവം "ഗ്വർണിക്ക’ ഞായറാഴ്‌ച സമാപിക്കും. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ എട്ട് വേദികളിലായി 35 മത്സരങ്ങൾ പൂർത്തിയാക്കി. കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനാണ് മുന്നിൽ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് രണ്ടാമതും  ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ. എൻ എ ഷിഹാബ്, കോഴിക്കോട്, പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർമാരായ ഫസീൽ അഹമ്മദ്, ടി മുഹമ്മദ് റഫീഖ്, യൂണി. സിൻഡിക്കേറ്റ് അംഗം ഡോ. ടി മുഹമ്മദ് സലീം എന്നിവർ മത്സരാർഥികളുമായി സംവദിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: ഫ്ലാഷ്‌മോബ്: സെന്റ്‌ ജോസഫ് കോളേജ് ദേവഗിരി, രണ്ടാം സ്ഥാനം ഫാറൂഖ് കോളേജ്.  ക്വിസ്: ഗവ. കോളേജ് ചിറ്റൂർ പാലക്കാട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഇൻ എഡ്യുക്കേഷൻ തൃശൂർ, പത്രനിർമാണം: മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോഴിക്കോട്. വേദിയിൽ ഇന്ന്‌  മാപ്പിളപ്പാട്ട്, തെരുവുനാടകം, പേപ്പർ ക്രാഫ്റ്റ്, മൊബൈൽ ഫോട്ടോഗ്രഫി, ചിത്രരചന, ജലച്ചായം, എംബ്രോയ്‌ഡറി, കൊളാഷ്, ഡിജിറ്റൽ പോസ്റ്റർ ഡിസൈനിങ്. Read on deshabhimani.com

Related News