സിപിഐ എം ഫറോക്ക്, കുന്നുമ്മൽ ഏരിയാ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം

സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം കൈവേലിയിലെ എം സി കുമാരൻ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


 രാമനാട്ടുകര സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന് രാമനാട്ടുകരയിൽ ഉജ്വല തുടക്കം. ഫാറൂഖ് കോളേജ് റോഡിലെ കെ മാനുകുട്ടൻ നഗറിൽ (1955 വിന്റേജ് ഓഡിറ്റോറിയം) മുതിർന്ന പ്രതിനിധിയായ എ ബാലകൃഷ്ണൻ ദീപശിഖ തെളിച്ചു. ടി മൊയ്‌തീൻകോയ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സമിതിയംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. കെ ജയപ്രകാശ്, ടി കെ ശൈലജ എന്നിവർ രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.  ഏരിയാ സെക്രട്ടറി ടി രാധാഗോപി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം ഗോപാലകൃഷ്ണൻ, എൻ വി ബാദുഷ, സിന്ധു പ്രദീപ്, കെ പ്രകാശൻ, കെ കമറുലൈല എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഐ പി മുഹമ്മദ് (മിനുട്സ്), സി ഷിജു (പ്രമേയം), കെ ഷെഫീഖ് (ക്രഡൻഷ്യൽ), കെ സുധീഷ് കുമാർ (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സമിതിയംഗം എ പ്രദീപ് കുമാർ, ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, ടി വിശ്വനാഥൻ എന്നിവർ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ വി കെ സി മമ്മത് കോയ സ്വാഗതം പറഞ്ഞു. 151 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  ഞായർ വൈകിട്ട് രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപത്തെ ഗ്രൗണ്ടിൽ സജ്ജമാക്കിയ കെ ഗംഗാധരൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചുവപ്പുസേന മാർച്ചും ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന റാലിയും നടക്കും.  കുറ്റ്യാടി  സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന് കൈവേലിയിൽ ഉജ്വല തുടക്കം. കുയ്‌തേരി കുമാരന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പി സി ഷൈജുവിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം ആരംഭിച്ചു.  കടന്നപ്പുറത്ത് കുഞ്ഞിരാമന്റെ സ്മൃതിമണ്ഡപം വഴി പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ച് ദീപശിഖ ജ്വലിപ്പിച്ചു. എം സി കുമാരൻ മാസ്റ്റർ നഗറിൽ ടി പി കുമാരൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ടി പി പവിത്രൻ സ്വാഗതം പറഞ്ഞു. സുധീഷ് എടോനി രചിച്ച സ്വാഗതഗാനം മനോജ് കുമ്പളച്ചോലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ആലപിച്ചു.  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. പി സി ഷൈജു രക്തസാക്ഷി പ്രമേയവും സി എൻ ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ എം റഷീദ്, എൻ കെ രാമചന്ദ്രൻ, സി എം യശോദ, സാൻജോ മാത്യു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി കെ കെ സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  എം കെ ശശി (പ്രമേയം), പി വത്സൻ (മിനുട്സ്), എ റഷീദ് (ക്രഡൻഷ്യൽ), ടി കെ ബിജു (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, എം മെഹബൂബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ, വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, കൂടത്താംകണ്ടി സുരേഷ് എന്നിവർ പങ്കെടുത്തു.  150 പ്രതിനിധികൾ, 22 ഏരിയാ കമ്മിറ്റിയംഗങ്ങൾ, ജില്ലാ,- സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 182 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായർ വൈകിട്ട് 4ന് ചുവപ്പുസേന മാർച്ചും ബഹുജനപ്രകടനവും നടക്കും. പൊതുസമ്മേളനം കൈവേലിയിലെ എ കെ കണ്ണൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യും. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ ‘പറന്നുയരാനൊരു ചിറക്’ നാടകം അരങ്ങേറും.    Read on deshabhimani.com

Related News