കാണാം അപൂർവ നാണയങ്ങൾ
കോഴിക്കോട് കലിക്കറ്റ് ന്യൂമിസ്‌മാറ്റിക് സൊസൈറ്റി ആഭിമുഖ്യത്തി ൽ ഒമ്പതാമത് അഖിലേന്ത്യാ നാണയ കറൻസി -മെഡൽ എക്സിബിഷൻ കലിക്കറ്റ് കോയിൻ ഫെസ്‌റ്റ് 27, 28, 29 തീയതികളിൽ സുകൃതീന്ദ്ര കലാമന്ദിറിൽ നടക്കും. വെള്ളി രാവിലെ 10ന് എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വക്കിയിൽ ഉദ്ഘാടനംചെയ്യും. പുരാതന ഭാരതത്തിലെ ജനപഥങ്ങളിലെ പഞ്ച്‌മാർക്ക്‌ഡ് നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്‌ത സാമ്രാജ്യങ്ങളിൽ ഉപയോഗിച്ച നാണയങ്ങൾ, ഗ്രീക്ക്, റോമൻ നാണയങ്ങൾ ഇന്ത്യ ഭരിച്ച ചക്രവർത്തിമാരുടെയും വിവിധ നാട്ടുരാജാക്കന്മാരുടെയും നാണയങ്ങൾ കോഴിക്കോട് സാമൂതിരി, തിരുവിതാംകൂർ, അറയ്ക്കൽ രാജവംശങ്ങളുടെയും ടിപ്പു സുൽത്താന്റെയും, ഒരു കാലത്ത് നടപ്പുണ്ടായിരുന്ന താരം, രാശിപ്പണം, വീരരായൻപണം, വരാഹൻ, പുത്തൻ. ഡ്യൂക്കറ്റ് (ആമാട), പഗോഡ, മോഹർ മുതലായ സ്വർണത്തിലും വെള്ളിയിലുമുള്ള അപൂർവ നാണയങ്ങളുടെ വൻശേഖരവും ഫാൻസി നമ്പർ കറൻസികൾ, അപൂർവ മെഡലുകൾ, ടോക്കണുകൾ എന്നിവയും പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ പ്രേമൻ പുതിയാപ്പിൽ, കെ സൂരജ്, ഐസിആർ പ്രസാദ്, ഗിന്നസ് എം കെ ലത്തീഫ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com