കൺസ്യൂമർ ഫെഡ് ക്രിസ്മസ്–- പുതുവത്സര ചന്തകൾക്ക് തുടക്കം
കോഴിക്കോട് വിലക്കുറവിന്റെ ആഘോഷമൊരുക്കി ജില്ലയിൽ കൺസ്യൂമർ ഫെഡിന്റെ 14 ക്രിസ്‌മസ്–- പുതുവത്സര ചന്തകൾക്ക് തുടക്കം. ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. റീജണൽ മാനേജർ പി കെ അനിൽകുമാർ അധ്യക്ഷനായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഷീജ ആദ്യ വിൽപ്പന നടത്തി. വൈ എം പ്രവീൺ സ്വാഗതം പറഞ്ഞു. ജനുവരി ഒന്നുവരെ 10 ദിവസം താമരശേരി, ബാലുശേരി, ചക്കിട്ടപാറ, കൊയിലാണ്ടി, വടകര, മേപ്പയിൽ റോഡ്, കക്കട്ടിൽ, നാദാപുരം, നടക്കാവ്, പാറോപ്പടി, ഈസ്റ്റ്ഹിൽ, മുതലക്കുളം, കൂടരഞ്ഞി, പേരാമ്പ്ര ത്രിവേണി സൂപ്പർമാർക്കറ്റുകളിലാണ് ചന്ത. ചന്തയിൽ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയിൽ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. സബ്സിഡി ഇതര ഇനങ്ങൾക്ക് 10 മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ട്. സബ്‌സിഡി ഇനങ്ങളുടെ വിതരണം റേഷൻ കാർഡ് മുഖേന ക്രമീകരിക്കും. Read on deshabhimani.com