സർഗാലയ കരകൗശല മേളയിൽ ടോക് സീരീസ്

സർഗാലയയിൽ നടന്ന ടോക് സീരീസിൽ നടി രേവതി, മീനാക്ഷി അമ്മ ഗുരുക്കൾ എന്നിവർ സംസാരിക്കുന്നു


  പയ്യോളി              സർഗാലയയിൽ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായുള്ള ടോക് സീരീസിന് തുടക്കം. വിവിധ പരിപാടികൾക്കൊപ്പം മലബാറിലെ ടൂറിസം രംഗത്തെ സാധ്യതകളെ മുൻനിർത്തിയുള്ള ആശയസംവേദനത്തിനാണ്  ഈ വർഷത്തെ മേളയിൽ തുടക്കമായത്. ആദ്യ ടോക്‌ സീരീസ് ‘പ്രൊമോഷൻ ഓഫ്‌ സസ്‌റ്റയിനബിൾ ടൂറിസം ത്രൂ കൾച്ചർ ആർട്‌സ്‌ ആൻഡ്‌ ക്രാഫ്‌റ്റ്‌സ്‌’ എന്ന വിഷയത്തിൽ സർഗാലയയിൽ നടന്നു.  നടിയും സംവിധായകയുമായ രേവതി, നടിയും നർത്തകിയുമായ പത്മപ്രിയ,  തിരക്കഥാകൃത്തും സംവിധായകനുമായ ജിതിൻ ലാൽ, കടത്തനാടൻ കളരി ഗുരുക്കൾ  മീനാക്ഷി അമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  പതിനഞ്ചോളം വിദേശ രാജ്യങ്ങളിൽനിന്നും ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കലാകാരന്മാർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങൾ കാണാൻ വരുംദിവസങ്ങളിൽ പതിനായിരക്കണക്കിനാളുകൾ വന്നുചേരും.   Read on deshabhimani.com

Related News