ജില്ലാ ടീമിലെ ഇരട്ട സഹോദരിമാർ
പയ്യോളി സംസ്ഥാന സ്കൂൾ അണ്ടർ 14 ചാമ്പ്യൻഷിപ്പിന് ജില്ലയ്‌ക്കായി പന്തുതട്ടാൻ ഇരട്ട സഹോദരിമാർ. വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളും അയനിക്കാട് സ്വദേശികളുമായ ആരുഷിയും ആരാധ്യയുമാണ് ജില്ലാ ടീമിൽ ഇടംനേടിയത്. ആരുഷി ഗോൾകീപ്പറും ആരാധ്യ റൈറ്റ് വിങ്ങ് ഫോർവേഡുമാണ്. നിർമാണ തൊഴിലാളിയായ അയനിക്കാട് പെരൂളിയിൽ സിനോയിയുടെയും ഷീബയുടെയും മക്കളാണ്. സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന ടീമംഗവും ഫാറൂഖ് കോളേജ് ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിനിയുമായ എസ് അൻസിയ സഹോദരിയാണ്. Read on deshabhimani.com