തിളങ്ങുന്നു നടക്കാവിലെ പെൺപള്ളിക്കൂടം
കോഴിക്കോട് വീണ്ടും രാജ്യാന്തര ബഹുമതിയുടെ നിറവിൽ നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിൽ മികച്ച സർക്കാർ സ്കൂൾ വിഭാഗത്തിലാണ് രണ്ടാംസ്ഥാനം ലഭിച്ചത്. രണ്ട് വർഷമായി ഇതേ വിഭാഗത്തിൽ മൂന്നാം സ്ഥാനമായിരുന്നു. സർക്കാർ സ്കൂളുകളുടെ നവീകരണത്തിൽ നടക്കാവ് മാതൃക രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എ പ്രദീപ് കുമാർ എംഎൽഎ ആയിരിക്കുമ്പോഴാണ് പ്രിസം പദ്ധതിയുടെ കീഴിൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. ഐഎസ്‌ആർഒ, ഐഐഎം അടക്കമുള്ള സ്ഥാപനങ്ങളും പങ്കാളിയായി. 3000ൽപ്പരം വിദ്യാർഥിനികളുള്ള സ്കൂളിൽ ആധുനിക ക്ലാസ് മുറികൾ, ശുചിമുറികൾ, ഹാൾ, സയൻസ് സെന്റർ, വിശാലമായ അടുക്കള, മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയ, ആലപ്പുഴ ചെന്നിത്തലയിലെ ജവഹർ നവോദയ വിദ്യാലയ, കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ തുടങ്ങിയവയും വിവധ വിഭാഗങ്ങളിൽ മികച്ച റാങ്ക് നേടിയിട്ടുണ്ട്. Read on deshabhimani.com