ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം

ജില്ലാ ശാസ്ത്രോത്സവത്തിൽ കൊടുവള്ളി ഉപജില്ലയിലെ ചക്കാലക്കൽ ഹൈസ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകത്തിൽനിന്ന്


  കുന്നമംഗലം  റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. കുട്ടിശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും കരകൗശല മികവും വേദികളിൽ കൗതുകമാകും. കുന്നമം​ഗലത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. രാവിലെ 10ന് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനംചെയ്യും. ശനി വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം എം കെ രാഘവൻ എംപി ഉദ്ഘാടനംചെയ്യും.  പ്രവൃത്തിപരിചയമേള കുന്നമംഗലം എച്ച്എസ്എസിലും എയുപിഎസിലും ഗണിതശാസ്ത്രമേളയും ശാസ്ത്രമേളയും മർകസ് ഗേൾസിലും സാമൂഹ്യ ശാസ്ത്രമേള മർകസ് ബോയ്സിലും ഐടി മേള- വിഎച്ച്എസ്ഇ വൊക്കേഷണലിലും എക്സ്പോ–- കരിയർ ഫെയർ കുന്നമംഗലം എച്ച്എസ്എസിലും നടക്കും.  വൊക്കേഷണൽ എക്സ്പോയിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ നാൽപ്പതോളം സ്കൂളുകളിൽനിന്നായി 300 വിദ്യാർഥികൾ പങ്കെടുക്കും. കരിയർ സെമിനാറും കൗൺസലിങ്ങുമുണ്ടാകും. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 17 ഉപജില്ലകളിൽ നിന്നായി 11 ടീമുകളാണ് മാറ്റുരച്ചത്. മത്സര വിജയികൾക്ക് തത്സമയം ട്രോഫികൾ നൽകി. Read on deshabhimani.com

Related News