എഴുത്തഴകുമായി‌ 
അറബിക് കാലിഗ്രഫി വില്ലേജ്‌

സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലെ അറബിക് കാലിഗ്രഫി വില്ലേജ്


  പയ്യോളി അറബിക്‌ കൈയെഴുത്തിന്റെ അഴകിനെ മലയാളിക്ക്‌ പരിചയപ്പെടുത്തി സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലെ ‘അറബിക് കാലിഗ്രഫി തീം വില്ലേജ്'. കാലിഗ്രഫി ഡിസൈനേഴ്സ്‌ ‘അയാത്' നേതൃത്വത്തിലാണ്‌ വില്ലേജ്‌ ഒരുക്കിയത്‌. അറബിക് അക്ഷരങ്ങളെ ചിത്രംപോലെ മനോഹരമായി അവതരിപ്പിക്കുന്ന പ്രദർശനത്തിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. ഖുർആൻ പകർത്തിയെഴുതാനും പള്ളികളിലെയും കൊട്ടാരങ്ങളിലെയും അലങ്കാരങ്ങൾക്കും അറബിക്‌ കാലിഗ്രഫി ഉപയോഗിക്കാറുണ്ട്‌. പൂർണമായും ടൈറ്റാനിയത്തിൽ നിർമിച്ച നൂറുവർഷംവരെ ഈടുനിൽക്കുന്ന കാലിഗ്രഫി അലങ്കാരങ്ങളാണ് പ്രദർശനത്തിലുള്ളത്. ആവശ്യക്കാർക്ക് വാങ്ങാനും അവസരമുണ്ട്‌. അമ്പതിനായിരം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെയാണ്‌ വില. സീഷോർ ഗ്രൂപ്പ് ഖത്തർ ഫൗണ്ടർ ആൻഡ്‌ ഗ്രൂപ്പ് ചെയർമാൻ സയീദ് സാലം അൽ-മൊഹന്നദി തീം വില്ലേജ്‌ ഉദ്ഘാടനംചെയ്തു.  ഇന്ന്‌ സൂരജ് സന്തോഷിന്റെ സംഗീതനിശ ഇരിങ്ങൽ സർഗാലയ അന്താരാഷ്‌ട്ര കരകൗശല മേളയിൽ ബുധൻ രാത്രി ഏഴിന്‌ ഗായകൻ സൂരജ് സന്തോഷിന്റെ ക്രിസ്‌മസ് സ്പെഷ്യൽ സംഗീത നിശ അരങ്ങേറും. വ്യാഴാഴ്‌ച യൂത്ത് യൂത്ത്‌ ഫെസ്‌റ്റിവൽ ടീമിന്റെ സാംസ്കാരിക പരിപാടികളും വെള്ളിയാഴ്‌ച ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും നടക്കും. 28-ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങൾ, 29-ന് തെക്കിൻകാട് ബാൻഡ് ആൻഡ്‌ ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതം, 30-ന് മെന്റലിസ്റ്റ് അനന്ദുവിന്റെ മെന്റലിസം ഷോ തുടങ്ങിയവയുണ്ട്‌. 31നും പരിപാടിയുണ്ട്‌. ജനുവരി ആറിനാണ്‌  സമാപനം. Read on deshabhimani.com

Related News