ദളിത് കേന്ദ്രങ്ങൾ സന്ദർശിച്ച് കെഎസ്‌കെടിയു നേതാക്കൾ
കോഴിക്കോട് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ആഹ്വാനമനുസരിച്ച് 25 മുതൽ 30 വരെ നടക്കുന്ന ദളിത് വാസകേന്ദ്രങ്ങളിലെ സന്ദർശനത്തിന് ജില്ലയിൽ തുടക്കമായി. മരുതോങ്കര പഞ്ചായത്തിൽ പശുക്കടവ് കുടിൽപാറ ചോലനായ്ക നഗറിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്‌ഘാടനംചെയ്തു. ദളിത് വാസകേന്ദ്രങ്ങളിലെ വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നടപടി സ്വീകരിക്കുന്നതിനും ആവശ്യമായ പ്രക്ഷോഭങ്ങളുയർത്തി കൊണ്ടുവരുന്നതിനുമാണ് സന്ദർശനം. കുടിൽപാറ നഗറിൽ ആദിവാസികളിലെ ചോലനായ്ക വിഭാഗത്തിൽപ്പെട്ട 25 കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാ വീടുകളും സന്ദർശിച്ച നേതാക്കൾ കുടുംബങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ജില്ലയിലെ മുഴുവൻ ദളിത് നഗറുകളും ഉന്നതികളും മറ്റ് വാസകേന്ദ്രങ്ങളും 30നകം യൂണിയൻ നേതാക്കൾ സന്ദർശിക്കും. സന്ദർശനത്തിൽ യൂണിയൻ കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ വാസു, സി പി ബാബുരാജ്, സി കെ ബാബു, പഞ്ചായത്ത് വെെസ് പ്രസിഡന്റ് ശോഭ, കെ വേലായുധൻ, പി പി കേളപ്പൻ, ഒ എൻ മിഥുൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com